---
title: " പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന്"
english_title: "pradhan mantri rashtriya bal puraskar for adithya suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91696/pradhan-mantri-rashtriya-bal-puraskar-for-adithya-suresh"
published_at: "2023-01-22T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc7f5ba9ce9_brt31213_(1).jpg"
keywords: []
---

#  പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന്

> **Lead Summary:** റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന് . അസ്ഥികൾ പൊടിയുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം.

## Article Content

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന് . അസ്ഥികൾ പൊടിയുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം.

കലാരംഗത്തെ മികവിനാണ് ആദിത്യയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെ‍ഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കുട്ടികൾക്കുള്ള ഈ ദേശീയ അവാർഡ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. കുന്നത്തൂർ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയാണ്

നാലാം വയസിൽ വാക്കുകൾ ഉറച്ചുപറയാൻ തുടങ്ങുന്നതിനു മുൻപേ ആദിത്യയ്ക്കു പാട്ടും ഈണങ്ങളും വഴങ്ങി. അറുന്നൂറോളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിനു പദ്യോച്ചാരണത്തിൽ എ ഗ്രേഡ് നേടിയായിരുന്നു മടക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91696/pradhan-mantri-rashtriya-bal-puraskar-for-adithya-suresh)