---
title: "പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ  കണ്ടെത്താനുള്ള ഇന്നത്തെ ദൗത്യം തുടങ്ങി"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91698/palakkad"
published_at: "2023-01-22T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc90073f42b_pt_7_0-sixteen_nine.jpg"
keywords: []
---

# പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ  കണ്ടെത്താനുള്ള ഇന്നത്തെ ദൗത്യം തുടങ്ങി

> **Lead Summary:** **പാലക്കാട്** : പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ (ടസ്കർ ഏഴാമനെ) കണ്ടെത്താനുള്ള ഇന്നത്തെ ദൗത്യം തുടങ്ങി.ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കാട്ടിലേക്ക് കയറി.

## Article Content

**പാലക്കാട്** : പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ (ടസ്കർ ഏഴാമനെ) കണ്ടെത്താനുള്ള ഇന്നത്തെ ദൗത്യം തുടങ്ങി.ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കാട്ടിലേക്ക് കയറി.

ആന ഉൾക്കാട്ടിൽ തന്നെയെന്നാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ധോണിയിലെ കോർമ എന്ന സ്ഥലത്ത് പി ടി സെവനെ കണ്ടെത്തിയതായി സൂചനയുണ്ട്. ഇന്നലെയും ആനയെ പിടികൂടാനായുള്ള ശ്രമം നടത്തിയെങ്കിലും  ഉൾക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91698/palakkad)