---
title: "വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാട്ടാന നശിപ്പിച്ചു"
english_title: "Roadside businesses were vandalized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91719/roadside-businesses-were-vandalized"
published_at: "2023-01-22T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccc4a9ce0da_kattana_akramanm.jpg"
keywords: []
---

# വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാട്ടാന നശിപ്പിച്ചു

> **Lead Summary:** **തോല്‍പ്പെട്ടി:** തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിനടുത്തെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാട്ടാന തകര്‍ത്തു.

## Article Content

**തോല്‍പ്പെട്ടി:** തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിനടുത്തെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ കാട്ടാന തകര്‍ത്തു.

ബാലന്‍, കമല, കുട്ടപ്പന്‍ എന്നിവരുടെ അഞ്ച് ഗുമ്മട്ടികടകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച സുലൈമാന്‍ എന്നയാളുടെ കട പൂര്‍ണമായും നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

ഈ കാട്ടാന സ്ഥിരമായി രാത്രി സമയങ്ങളില്‍ റോഡില്‍ ഇറങ്ങുകയും കടകള്‍ നശിപ്പിക്കല്‍ പതിവാണെന്നും ഇവര്‍ പറയുന്നു. സ്ഥിരം ശല്ല്യക്കാരനായ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91719/roadside-businesses-were-vandalized)