---
title: "യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബിക്ക് നിവേദനം നല്കി."
english_title: "United Merchants Chamber Peravoor unit submitted a petition to KSEB."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91739/united-merchants-chamber-peravoor-unit-submitted-a-petition-to-kseb"
published_at: "2023-01-22T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccd97730048_machsd.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബിക്ക് നിവേദനം നല്കി.

> **Lead Summary:** **പേരാവൂർ: **കണക്റ്റിവിറ്റി ലോഡിന്റെ പേരിൽ വ്യാപാരികളിൽ നിന്നും ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബിക്ക് നിവേദനം നല്കി.

## Article Content

**പേരാവൂർ: **കണക്റ്റിവിറ്റി ലോഡിന്റെ പേരിൽ വ്യാപാരികളിൽ നിന്നും ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബിക്ക് നിവേദനം നല്കി.

വർഷങ്ങൾക്ക് മുൻപ് ചെയ്ത വയറിംഗ് സംബന്ധിച്ച് വ്യാപാരികൾക്ക് അറിവില്ലാത്തതിനാൽ പുതിയ കണക്റ്റിവിറ്റി ലോഡ് പരിശോധിച്ച് ഖകൾ സമർപ്പിക്കാൻ മൂന്നു മാസത്തെ സാവകാശം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

യു.എം.സി ഭാരവാഹികളായ കെ.എം.ബഷീർ, ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, സുനീർ ഡ് ബെയ്ക്ക്സ് എന്നിവർ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം കൈമാറി. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കണക്റ്റിവിറ്റി ലോഡ് സംബന്ധിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ പേരാവൂരിലെ വ്യാപാരികൾക്ക് ഒരു മാസത്തെ സമയം കെ.എസ്.ഇ.ബി അനുവദിച്ചു.

വർഷങ്ങൾക്ക് മുൻപ് ചെയ്ത വയറിംഗും നിലവിലെ വയറിംഗും തമ്മിലുള്ള വ്യത്യാസം കെ.എസ്.ഇ.ബിക്ക് രേഖാമൂലം സമർപ്പിക്കാത്തവരിൽ നിന്ന് പരിശോധന നടത്തി വൻ തുക പിഴയീടാക്കുന്ന സാഹചര്യത്തിലാണ് യു.എം.സി ഇടപെട്ട് ഒരു മാസത്തെ സാവകാശം വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91739/united-merchants-chamber-peravoor-unit-submitted-a-petition-to-kseb)