---
title: "കാട്ടാനയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി; കാസർഗോഡ് കർഷകരുടെ പുതിയ പരീക്ഷണം"
english_title: "Kasaragod Farmers' New Experiment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91751/kasaragod-farmers-new-experiment"
published_at: "2023-01-22T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccea8a48941_Screenshot_2023-01-22-13-18-05-04_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കാട്ടാനയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി; കാസർഗോഡ് കർഷകരുടെ പുതിയ പരീക്ഷണം

> **Lead Summary:** **കാസർഗോഡ്**: കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി ക​ര്‍​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്ത് തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് പ​രീ​ക്ഷ​ണം. പെ​ട്ടി​ക​ള്‍ ത​മ്മി​ല്‍ ക​മ്പി​ക​ള്‍ കൊ​ണ്ട് ബ​ന്ധി​പ്പി​ച്ച് വേ​ലി​യും നി​ര്‍​മി​ക്കും.

## Article Content

**കാസർഗോഡ്**: കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി ക​ര്‍​ഷ​ക​ർ. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്ത് തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് പ​രീ​ക്ഷ​ണം. പെ​ട്ടി​ക​ള്‍ ത​മ്മി​ല്‍ ക​മ്പി​ക​ള്‍ കൊ​ണ്ട് ബ​ന്ധി​പ്പി​ച്ച് വേ​ലി​യും നി​ര്‍​മി​ക്കും.

കാ​ടി​റ​ങ്ങു​ന്ന ആ​ന​ക​ള്‍ ഈ ​ക​മ്പി​ക​ളി​ല്‍ ത​ട്ടു​മ്പോ​ള്‍ പെ​ട്ടി​ക​ള്‍ ഇ​ള​കി അ​വ​യ്ക്കു​ള്ളി​ല്‍ നി​ന്നും തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ പു​റ​ത്തു​വ​രും. ത​ല​ങ്ങും വി​ല​ങ്ങും തേ​നീ​ച്ച​ക​ള്‍ മൂ​ളി​പ്പ​റ​ന്ന് കു​ത്തു​ക​യും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ കാ​ട്ടാ​ന​ക​ള്‍ പി​ന്‍​തി​രി​യേ​ണ്ടി​വ​രും. ഒ​രു​പ​ക്ഷേ അ​നു​ഭ​വം അ​ല്പം രൂ​ക്ഷ​മാ​ണെ​ങ്കി​ല്‍ പി​ന്നെ ആ​ന​ക​ള്‍ ആ ​ഭാ​ഗ​ത്തേ​ക്കു​ത​ന്നെ വ​രി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

ആ​സാം തു​ട​ങ്ങി​യ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ര്‍​ണാ​ട​ക​യി​ലെ ത​ന്നെ കു​ട​ക്, നാ​ഗ​ര്‍​ഹോ​ളെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഈ ​രീ​തി പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കു​ന്ന ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. സു​ള്ള്യ താ​ലൂ​ക്കി​ല്‍ പ​തി​വാ​യി കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന മ​ണ്ടേ​ക്കോ​ല്‍, ദേ​വ​റ​ഗു​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം ഈ ​രീ​തി​യി​ല്‍ തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി.

ബ​ന്ധ​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് തേ​നീ​ച്ച കൃ​ഷി​യി​ല്‍ പ​രി​ശീ​ല​ന​വും ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ സ​ബ്സി​ഡി​യോ​ടു​കൂ​ടി​യ വാ​യ്പ​യും ന​ല്‍​കും. പ​ദ്ധ​തി വി​ജ​യി​ച്ചാ​ല്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം തേ​ൻ ഉ​ത്പാ​ദ​ന​ത്തി​ല്‍​നി​ന്നു​ള്ള ലാ​ഭ​വും ക​ര്‍​ഷ​ക​ര്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കും. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ കി​ട​ങ്ങ്, കോ​ണ്‍​ക്രീ​റ്റ് വേ​ലി, സൗ​രോ​ര്‍​ജ വേ​ലി തു​ട​ങ്ങി പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സു​ള്ള്യ​യി​ല്‍ പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദേ​വ​റ​ഗു​ണ്ട​യി​ലാ​ണ് തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കാ​ട്ടാ​ന​ക​ളു​ടെ പ്ര​തി​ക​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ ഇ​വ​യ്ക്കു സ​മീ​പം കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണം വി​ജ​യ​മാ​ണെ​ന്നു ക​ണ്ടാ​ല്‍ ഈ ​മേ​ഖ​ല​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വ​നാ​തി​ര്‍​ത്തി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ര്‍ തു​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് മി​ക്ക​പ്പോ​ഴും മ​റു​വ​ശ​ത്ത് സു​ള്ള്യ, മ​ണ്ടേ​ക്കോ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ഇ​ട​യി​ലെ വ​ന​ഭൂ​മി​യു​ടെ വി​സ്തൃ​തി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​നേ​ക്കാ​ള്‍ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​ണ് പ്ര​ശ്ന​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സു​ള്ള്യ​യി​ല്‍ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ചാ​ല്‍ ഇ​വി​ടെ​യും തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ ക​ര്‍​ഷ​ക​ര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91751/kasaragod-farmers-new-experiment)