---
title: "സൗഹൃദം 96 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി"
english_title: "Souhrdam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91768/souhrdam"
published_at: "2023-01-22T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccff3dd7cfb_IMG-20230122-WA0119.jpg"
keywords: []
---

# സൗഹൃദം 96 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

> **Lead Summary:**  **കൽപ്പറ്റ:** എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 1996ല്‍ എസ്എസ്എൽസി പൂർത്തിയാക്കിയ ബാച്ചിന്റെ ഒത്തുചേരലാണ് സൗഹൃദം 96 എന്ന പേരിൽ സംഘടിപ്പിച്ചത്.

## Article Content

 **കൽപ്പറ്റ:** എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 1996ല്‍ എസ്എസ്എൽസി പൂർത്തിയാക്കിയ ബാച്ചിന്റെ ഒത്തുചേരലാണ് സൗഹൃദം 96 എന്ന പേരിൽ സംഘടിപ്പിച്ചത്.

സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം രഞ്ജിനി അധ്യക്ഷയായിരുന്നു. ഹർഷൽ, രതീഷ്, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91768/souhrdam)