---
title: "കണ്ണൂർ നഹർ കോളേജിൽ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം "
english_title: "Student brutally beaten for ragging at Kannur Nahar College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9185/Student-brutally-beaten-for-ragging-at-Kannur-Nahar-College"
published_at: "2021-11-06T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61862228daeb2_Screenshot_20211106_115246.jpg"
keywords: []
---

# കണ്ണൂർ നഹർ കോളേജിൽ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം 

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മര്‍ദനമേറ്റത്. ബിഎ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മര്‍ദനമേറ്റത്. ബിഎ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മര്‍ദിച്ച എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍ഷാദ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9185/Student-brutally-beaten-for-ragging-at-Kannur-Nahar-College)