---
title: "കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ."
english_title: "Concrete barrier at risk."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91859/concrete-barrier-at-risk"
published_at: "2023-01-23T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cddd83a049f_thadayana.jpg"
keywords: []
---

# കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ.

> **Lead Summary:** **പേരാവൂർ :** ഉരുൾപൊട്ടലിലുണ്ടായ പ്രളയത്തിൽ മരത്തടികൾ വന്ന്‌ തങ്ങിനിൽക്കുന്ന പേരാവൂർ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ. തടയണ തകർന്നാൽ പേരാവൂർ പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. 2022 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഒലിച്ചുവന്ന മരങ്ങളും ഉരുളൻ കല്ലുകളും തടയണയിൽ തങ്ങിനിൽക്കുകയാണ്.

## Article Content

**പേരാവൂർ :** ഉരുൾപൊട്ടലിലുണ്ടായ പ്രളയത്തിൽ മരത്തടികൾ വന്ന്‌ തങ്ങിനിൽക്കുന്ന പേരാവൂർ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ. തടയണ തകർന്നാൽ പേരാവൂർ പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. 2022 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഒലിച്ചുവന്ന മരങ്ങളും ഉരുളൻ കല്ലുകളും തടയണയിൽ തങ്ങിനിൽക്കുകയാണ്.

മാസങ്ങളായിട്ടും ഇവ മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. തടയണയ്ക്ക് സമീപം വ്യാപകമായി മണലും അടിഞ്ഞുകൂടിയിട്ടുണ്ട്. പേരാവൂരിലും സമീപപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ ടാങ്ക് ഈ തടയണയ്ക്ക് സമീപത്താണ്. ഇവിടെ കെട്ടിനിൽക്കുന്ന വെള്ളമാണ് ടാങ്കിലേക്ക് ലഭിക്കുന്നത്.

എന്നാൽ, തടയണയിൽ തടഞ്ഞുനിൽക്കുന്ന മരങ്ങൾ അഴുകി വെള്ളം മലിനമാക്കുന്ന സ്ഥിതിയാണ്. അടിയന്തരമായി ഈ മരങ്ങൾ മാറ്റിയില്ലെങ്കിൽ കുടിവെള്ളത്തിൽ അഴുക്ക്‌ നിറയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തടയണയ്ക്കും ഇത് ബലക്ഷയമുണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91859/concrete-barrier-at-risk)