---
title: "കേളകം ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തല മാപ്പതോൺ പ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91879/kelakam"
published_at: "2023-01-23T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce02f3918a8_Picsart_23-01-23_09-15-37-753.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തല മാപ്പതോൺ പ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **കേളകം**:ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നീർച്ചാലുകളുടെ മാപ്പിങ്ങിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തല മാപ്പതോൺ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**കേളകം**:ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നീർച്ചാലുകളുടെ മാപ്പിങ്ങിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തല മാപ്പതോൺ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

അടയ്ക്കാത്തോട് ചാപ്പത്തോടിൽ നടന്ന പരിപാടി കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ മാപ്പതോണിനെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ പാലുമി,ടോമിപുളിക്കക്കണ്ടം,പഞ്ചായത്തംഗങ്ങളായ ഷാന്റി സജി,ബിനു മാനുവൽ,ഫീൽഡ് തല മാപ്പതോൺ സർവ്വേ നടത്തുന്ന റിസോഴ്‌സ് പേഴ്‌സണുകൾ,കുടുംബശ്രീ അംഗങ്ങൽ എന്നിവർ പങ്കെടുത്തു.നാല് ദിവസങ്ങളിലായാണ് കേളകം പഞ്ചായത്തിൽ ഫീൽഡ് തല മാപ്പതോൺ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91879/kelakam)