---
title: "ട്രെയിനുകൾ നേർക്കുനേർ: രണ്ട്​ ജീവനക്കാർക്ക്‌ സസ്​പെൻഷൻ"
english_title: "Trains collide: Suspension for two employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91920/trains-collide-suspension-for-two-employees"
published_at: "2023-01-23T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce37c5a54cf_Picsart_23-01-23_12-54-43-794.jpg"
keywords: []
---

# ട്രെയിനുകൾ നേർക്കുനേർ: രണ്ട്​ ജീവനക്കാർക്ക്‌ സസ്​പെൻഷൻ

> **Lead Summary:**  **കൊ​ല്ലം**: സി​ഗ്​​ന​ൽ തെ​റ്റി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ട്​ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ വ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക്‌ സ​സ്‌​പെ​ൻ​ഷ​ൻ. ഷ​ണ്ടി​ങ്‌ പോ​യി​ന്റ്‌​സ്‌​മാ​നെ​യും ഷ​ണ്ടി​ങ്‌ മാ​സ്റ്റ​റെ​യു​മാ​ണ്‌ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​ത​ത്‌. റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ന്വേ​ഷ​ണം ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ 13ാം ട്രാ​ക്കി​​ലേ​ക്ക്‌ പോ​കേ​ണ്ട കാ​യം​കു​ള​ത്തു​നി​ന്ന്‌ വ​ന്ന ഗു​ഡ്‌​സ്‌ ട്രെ​യി​നി​ന്​ ട്രാ​ക്ക്‌ 12ലേ​ക്കാ​ണ്​ സി​ഗ്​​ന​ൽ ല​ഭി​ച്ച​ത്‌.

## Article Content

 **കൊ​ല്ലം**: സി​ഗ്​​ന​ൽ തെ​റ്റി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ട്​ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ വ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക്‌ സ​സ്‌​പെ​ൻ​ഷ​ൻ. ഷ​ണ്ടി​ങ്‌ പോ​യി​ന്റ്‌​സ്‌​മാ​നെ​യും ഷ​ണ്ടി​ങ്‌ മാ​സ്റ്റ​റെ​യു​മാ​ണ്‌ സ​സ്‌​പെ​ൻ​ഡ്‌ ചെ​യ്‌​ത​ത്‌. റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ന്വേ​ഷ​ണം ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ 13ാം ട്രാ​ക്കി​​ലേ​ക്ക്‌ പോ​കേ​ണ്ട കാ​യം​കു​ള​ത്തു​നി​ന്ന്‌ വ​ന്ന ഗു​ഡ്‌​സ്‌ ട്രെ​യി​നി​ന്​ ട്രാ​ക്ക്‌ 12ലേ​ക്കാ​ണ്​ സി​ഗ്​​ന​ൽ ല​ഭി​ച്ച​ത്‌.

അ​തേ​സ​മ​യം 12ൽ ​ചെ​ങ്കോ​ട്ട പാ​സ​ഞ്ച​റി​ന്റെ ഒ​ഴി​ഞ്ഞ റേ​ക്ക്‌ പി​ടി​ച്ചി​ട്ടി​രു​ന്നു. ട്രാ​ക്കി​ൽ റേ​ക്ക്‌ കി​ട​ക്കു​ന്ന​തു​ക​ണ്ട ഗു​ഡ്‌​സ്‌ ട്രെ​യി​നി​ന്റെ ലൊ​ക്കോ​പൈ​ല​റ്റ്‌ ട്രെ​യി​ൻ നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ട്രെ​യി​ൻ പി​ന്നി​ലേ​ക്കെ​ടു​ത്ത ശേ​ഷം 13 ാം ട്രാ​ക്കി​ലേ​ക്ക്‌ മാ​റ്റി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്‌ അ​ര​മ​ണി​ക്കൂ​ര്‍ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91920/trains-collide-suspension-for-two-employees)