---
title: "മെൽബൺ രൂപതയുടെ നിയുക്ത മെത്രാന് കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദനം"
english_title: "Congratulation of Bishop Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91951/congratulation-of-bishop-congress-committee"
published_at: "2023-01-23T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce4e83f028f_Picsart_23-01-23_14-33-40-807.jpg"
keywords: []
---

# മെൽബൺ രൂപതയുടെ നിയുക്ത മെത്രാന് കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:**  **പേരാവൂർ**: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപെട്ട പേരാവൂർ പെരുമ്പുന്ന ഇടവക അംഗം മാർ. ജോൺ പനന്തോട്ടത്തിനെ മുരിങ്ങോടി കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ രഞ്ജുഷ നിയുക്ത മെത്രാന് സ്നേഹോപഹാരം നൽകി.

## Article Content

 **പേരാവൂർ**: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപെട്ട പേരാവൂർ പെരുമ്പുന്ന ഇടവക അംഗം മാർ. ജോൺ പനന്തോട്ടത്തിനെ മുരിങ്ങോടി കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ രഞ്ജുഷ നിയുക്ത മെത്രാന് സ്നേഹോപഹാരം നൽകി.

പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് സുരേഷ് ചാലാറത്ത്, എം രത്‌നം എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. പെരുമ്പുന്ന പള്ളി വികാരി ഡോൺ ബോസ്കോ, കുഞ്ഞികൃഷ്ണൻ, കെ ആർ ഗോപി, ബാബു ജോസ്, വിജയൻ കെ കെ, പി വി അരവിന്ദൻ, സാജിർ, ജി കെ സത്യൻ എന്നിവരും പനന്തോട്ടത്തിൽ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91951/congratulation-of-bishop-congress-committee)