---
title: "എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു"
english_title: "Norovirus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91957/norovirus"
published_at: "2023-01-23T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce531fe22e6_images_-_2023-01-23T145736.755.jpeg"
keywords: []
---

# എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

> **Lead Summary:**  **കൊച്ചി: **എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാ‍ർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്.

## Article Content

 **കൊച്ചി: **എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാ‍ർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്.

ഇവരിൽ ചിലരുടെ  മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91957/norovirus)