---
title: "കണ്ണൂർ പൂഷ് പോത്സവം ബുധനാഴ്ച്ച തുടങ്ങും"
english_title: "Flowershow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91965/flowershow"
published_at: "2023-01-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce5bb20af26_ekamrakanan-bhubaneswar-e1673603647411.jpg"
keywords: []
---

# കണ്ണൂർ പൂഷ് പോത്സവം ബുധനാഴ്ച്ച തുടങ്ങും

> **Lead Summary:**  **കണ്ണൂർ**: ജില്ലാ അഗ്നി ഹോർട്ടികൾച്ചറൽ സൊസൈറ്റി ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ബുധനാഴ്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ചന്ദ്രശേഖർ പി.ആർ.ഡി ചേംബറിൽ അറിയിച്ചു . കണ്ണൂർ പോലീസ് മൈതാനിയിൽ ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് പ്രശസ്ത സംഗീതജ്ഞൻ പദ്മശ്രീ കൈതപ്രം നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കളക്ടർ ചന്ദ്രശേഖർ അദ്ധ്യക്ഷതവഹിക്കും. മേയർ ടി ഒ മോഹനൻ, എം പി മാരായ കെ സുധാകരൻ, വി ശിവദാസൻ, അഡ്വക്കേറ്റ് പി. സന്തോഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ എന്നിവർ വിശിഷ്ടാതിഥികളാവും. തുടർന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകർ അതുൽ നാറുകാര നയിക്കുന്ന സൂപ്പർ മെഗാഹിറ്റ് ഗാനമേള അരങ്ങേറും. ഫെബ്രുവരി ആറിനു വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്യും.

## Article Content

 **കണ്ണൂർ**: ജില്ലാ അഗ്നി ഹോർട്ടികൾച്ചറൽ സൊസൈറ്റി ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ബുധനാഴ്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ചന്ദ്രശേഖർ പി.ആർ.ഡി ചേംബറിൽ അറിയിച്ചു . കണ്ണൂർ പോലീസ് മൈതാനിയിൽ ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് പ്രശസ്ത സംഗീതജ്ഞൻ പദ്മശ്രീ കൈതപ്രം നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കളക്ടർ ചന്ദ്രശേഖർ അദ്ധ്യക്ഷതവഹിക്കും. മേയർ ടി ഒ മോഹനൻ, എം പി മാരായ കെ സുധാകരൻ, വി ശിവദാസൻ, അഡ്വക്കേറ്റ് പി. സന്തോഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ എന്നിവർ വിശിഷ്ടാതിഥികളാവും. തുടർന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകർ അതുൽ നാറുകാര നയിക്കുന്ന സൂപ്പർ മെഗാഹിറ്റ് ഗാനമേള അരങ്ങേറും. ഫെബ്രുവരി ആറിനു വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്യും.

പുഷ്പോൽസവത്തോടനുബന്ധിച്ച് കലാപരിപാടികൾ, സെമിനാർ തുടങ്ങിയവും സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ വൈവിധ്യവും ആകർഷണീയവുമായ അനേകം ചെടികളും പച്ചക്കറി, ഫലവൃക്ഷ തൈകളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും മിതമായ നിരക്കിൽ ലഭ്യമായിരിക്കും. ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകൾ, ജൈവവളം, ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, ഉപഭോക്ത്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും പുഷ്പോത്സവ നഗരിയിൽ സജീകരിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, കൃഷി വകുപ്പ്, ഇൻഫർമേഷൻ വകുപ്പ്, ബിഎസ്എൻഎൽ, എന്നിവയുടെ പവലിയനുകളും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇ.കെ പത്മനാഭൻ , വി.പി. കിരൺ , ടി.പി. വിജയൻ , കെ എം ബാലചന്ദ്രൻ , പി.വി ശൈലജ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91965/flowershow)