---
title: "കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്:  അമ്മയുടെ കാമുകൻ കീഴടങ്ങി"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91973/arrested"
published_at: "2023-01-23T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce6282e7a1f_Screenshot_20230123-155757_Facebook.jpg"
keywords: []
---

# കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്:  അമ്മയുടെ കാമുകൻ കീഴടങ്ങി

> **Lead Summary:** **കണ്ണൂർ**: പോക്സോ പീഡന കേസിൽ പ്രതി കീഴടങ്ങി. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

## Article Content

**കണ്ണൂർ**: പോക്സോ പീഡന കേസിൽ പ്രതി കീഴടങ്ങി. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യ ഹർജി കോടതി തള്ളി. ഇതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91973/arrested)