---
title: "മുച്ചക്ര വാഹനവും ഇലക്ട്രിക്ക് വീല്‍ ചെയറും നല്‍കി"
english_title: "Electric wheelchairs were also provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9198/electric-wheelchairs-were-also-provided"
published_at: "2021-11-06T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61862ef6c5558_Screenshot_20211106_125756_com.whatsapp.jpg"
keywords: []
---

# മുച്ചക്ര വാഹനവും ഇലക്ട്രിക്ക് വീല്‍ ചെയറും നല്‍കി

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂരിൽ എം പിയുടെ പ്രാദേശിക ആസ്തി വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മുച്ചക്രവാഹനവും ഇലക്ട്രിക്ക് വീല്‍ ചെയറുകളും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിതരണം ചെയ്തു. 5,64,630 രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് മുച്ചക്രവാഹനവും രണ്ട് ഇലക്ട്രിക്ക് വീല്‍ചെയറുകളും വാങ്ങിയത്.

## Article Content

പയ്യന്നൂർ: പയ്യന്നൂരിൽ എം പിയുടെ പ്രാദേശിക ആസ്തി വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മുച്ചക്രവാഹനവും ഇലക്ട്രിക്ക് വീല്‍ ചെയറുകളും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി വിതരണം ചെയ്തു. 5,64,630 രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാര്‍ക്കുള്ള മൂന്ന് മുച്ചക്രവാഹനവും രണ്ട് ഇലക്ട്രിക്ക് വീല്‍ചെയറുകളും വാങ്ങിയത്.

പയ്യന്നൂര്‍ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ ബാലഗോപാലന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം അഞ്ജുമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9198/electric-wheelchairs-were-also-provided)