---
title: "മയ്യിൽ ചെക്കിക്കുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടം സമാപിച്ചു"
english_title: "The temple festival concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91990/the-temple-festival-concluded"
published_at: "2023-01-23T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce71ae2e1b0_IMG-20230123-WA0114.jpg"
keywords: []
---

# മയ്യിൽ ചെക്കിക്കുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടം സമാപിച്ചു

> **Lead Summary:** **കണ്ണൂർ**: മയ്യിൽ കോട്ടയാട് ചെക്കിക്കുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത് ജനുവരി 18 നാണ് പെരുങ്കളിയാട്ടത്തിന് തുടക്കമായത്. ശനിയാഴ്ച പുലർച്ചെ അങ്കചേകവരുടെ പടയോട്ടം,4.30 ഓടെ തീചാമുണ്ടിയുടെ അഗ്നിപ്രവേശം എന്നിവ നടന്നു.

## Article Content

**കണ്ണൂർ**: മയ്യിൽ കോട്ടയാട് ചെക്കിക്കുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത് ജനുവരി 18 നാണ് പെരുങ്കളിയാട്ടത്തിന് തുടക്കമായത്. ശനിയാഴ്ച പുലർച്ചെ അങ്കചേകവരുടെ പടയോട്ടം,4.30 ഓടെ തീചാമുണ്ടിയുടെ അഗ്നിപ്രവേശം എന്നിവ നടന്നു.

വൈകുന്നേരം 4 ന് തായ് പരദേവതയുടെ ഉച്ചത്തോറ്റം തുടർന്ന് ഗുളികൻ വെള്ളാട്ടം, രാത്രി വിഷകണ്ഠൻ വെള്ളാട്ടം എന്നിവ നടന്നു. പുലർച്ചെ തായിപ്പരദേവതയുടെ അന്തി തോറ്റവും കൊടിയില വാങ്ങലും, ഗുളികൻ തെയ്യത്തിന്റെ എഴുന്നള്ളിപ്പ്, വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാട്, പൊട്ടൻ തെയ്യത്തിന്റെ എഴുന്നള്ളിപ്പ് എന്നിവയും രാവിലെ എട്ടുമണിക്ക് തായിപര ദേവതയുടെ തിരുമുടി നിവരലും നടന്നു.നിരവധി ഭക്തജനങ്ങൾ ആണ് തായിപര ദേവതയുടെ തിരുമുടി നിവരൽ കാണാൻ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91990/the-temple-festival-concluded)