---
title: "തളിപ്പറമ്പ് മണ്ഡലം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് സംരംഭകത്വ രണ്ടാം ഘട്ട പരിശീലനം നടന്നു "
english_title: "Taliparam Mandal Kudumbashree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91994/taliparam-mandal-kudumbashree"
published_at: "2023-01-23T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce78ae3a0f0_IMG-20230123-WA0112.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് സംരംഭകത്വ രണ്ടാം ഘട്ട പരിശീലനം നടന്നു 

> **Lead Summary:** **തളിപ്പറമ്പ**: മണ്ഡലം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് സംരംഭകത്വ രണ്ടാം ഘട്ട പരിശീലന പരിപാടി ഏഴാംമൈൽ ടാഫ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. എം വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . നവംബറിൽ നടന്ന സംരഭകത്വ പരിശീലന പരിപാടിയിൽ നിന്ന് തിരഞ്ഞെടുത്ത തളിപ്പറമ്പ് മണ്ഡലത്തിലെ 100 യുവതികൾക്കായാണ് രണ്ടാംഘട്ട പരിശീലനം പരിപാടി ഏഴാംമൈൽ ടാപ് കോസ് ഹാളിൽ സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ**: മണ്ഡലം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് സംരംഭകത്വ രണ്ടാം ഘട്ട പരിശീലന പരിപാടി ഏഴാംമൈൽ ടാഫ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. എം വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . നവംബറിൽ നടന്ന സംരഭകത്വ പരിശീലന പരിപാടിയിൽ നിന്ന് തിരഞ്ഞെടുത്ത തളിപ്പറമ്പ് മണ്ഡലത്തിലെ 100 യുവതികൾക്കായാണ് രണ്ടാംഘട്ട പരിശീലനം പരിപാടി ഏഴാംമൈൽ ടാപ് കോസ് ഹാളിൽ സംഘടിപ്പിച്ചത്.

ജില്ല മിഷൻ കോർഡിനേറ്റർ എം. സുർജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവീൺ പരമേശ്വർ ക്ലാസ് എടുത്തു. പി ദീപ, രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91994/taliparam-mandal-kudumbashree)