---
title: "ലോട്ടറി വില്‍പനക്കാര​ന്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് സൂചന"
english_title: "Mystery over lottery seller's death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9202/Mystery-over-lottery-seller's-death"
published_at: "2021-11-06T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618632dcaf452_Screenshot_20211106_131537.jpg"
keywords: []
---

# ലോട്ടറി വില്‍പനക്കാര​ന്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് സൂചന

> **Lead Summary:** ​തല​ശ്ശേ​രി: ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നെ പു​തി​യ ബ​സ് സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ന​ഗ​ര​ത്തി​ല്‍ ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ഇ​യാ​ള്‍ വ​ട​ക്കു​മ്പാട് സ്വ​ദേ​ശി ബാ​ലു എ​ന്ന ബാ​ല​ച​ന്ദ്ര​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​എരഞ്ഞോളി കൊ​ട​ക്ക​ളം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ നി​ധി​ന്‍ ബാ​ബു , കൊ​ള​ശ്ശേ​രി കോ​മ​ത്ത് പാ​റ​യി​ലെ നൂ​ര്‍ മ​ഹ​ലി​ല്‍ സി.​എ. അ​ഷ്മി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

## Article Content

​തല​ശ്ശേ​രി: ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നെ പു​തി​യ ബ​സ് സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ന​ഗ​ര​ത്തി​ല്‍ ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ഇ​യാ​ള്‍ വ​ട​ക്കു​മ്പാട് സ്വ​ദേ​ശി ബാ​ലു എ​ന്ന ബാ​ല​ച​ന്ദ്ര​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​എരഞ്ഞോളി കൊ​ട​ക്ക​ളം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ നി​ധി​ന്‍ ബാ​ബു , കൊ​ള​ശ്ശേ​രി കോ​മ​ത്ത് പാ​റ​യി​ലെ നൂ​ര്‍ മ​ഹ​ലി​ല്‍ സി.​എ. അ​ഷ്മി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്​​റ്റു​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ മ​രി​ച്ച​യാ​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​യി ഇ​ത് കോ​ഴി​ക്കോ​ട് ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക്​ അ​യ​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യ​വ​ര്‍ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ടും​ബ​വു​മാ​യി ഇയാൾക്ക് അ​ടു​പ്പ​മി​ല്ല​ത്രേ. പു​തി​യ ബ​സ്​ സ്​​റ്റാ​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ് കി​ട​പ്പ്. സം​ഭ​വ​ത്തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് ന​ട​ന്ന ഒ​രു കൈ​യാ​ങ്ക​ളി​യി​ല്‍ ഇ​യാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് ക​സ്​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര‍െന്‍റ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9202/Mystery-over-lottery-seller's-death)