---
title: "കണ്ണൂർ സബ് ജയിലിന് ആംബുലൻസ് കൈമാറി"
english_title: "Ambulance handed over to Kannur sub jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9208/ambulance-handed-over-to-kannur-sub-jail"
published_at: "2021-11-06T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186370480ec9_PicsArt_11-06-01.32.00.jpg"
keywords: []
---

# കണ്ണൂർ സബ് ജയിലിന് ആംബുലൻസ് കൈമാറി

> **Lead Summary:**  കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് കണ്ണൂർ സബ് ജയിലിനു കൈമാറി. ആംബുലൻസ്ന്റെ ഫ്ലാഗ് ഓഫ്‌ എംഎൽഎ നിർവഹിച്ചു.

## Article Content

 കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് കണ്ണൂർ സബ് ജയിലിനു കൈമാറി. ആംബുലൻസ്ന്റെ ഫ്ലാഗ് ഓഫ്‌ എംഎൽഎ നിർവഹിച്ചു.

2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. കണ്ണൂർ കോർപറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി.സബ് ജയിൽ സൂപ്രണ്ട് ഐ വി ഒതേനൻ, സെൻട്രൽ പ്രിസൺ സൂപ്രണ്ട് റോമിയോ ജോൺ, കെ വി മുകേഷ്, ജില്ലാ ജയിൽ സൂപ്രണ്ട് കെ വിനോദൻ, പി ടി സന്തോഷ്‌, രാജീവൻ കൊട്ടയോടൻ, ബീന,ആദർശ്, കെ സജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽവച്ച് ജയിൽ വകുപ്പിലെ സുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെയും കേരള മുഖ്യമന്ത്രിയുടെയും അവാർഡുകൾ കരസ്ഥമാക്കിയ കണ്ണൂർ സൂപ്രണ്ട് പ്രിസൺ അസിസ്റ്റന്റ് അജിത്ത് കൊയിലേരിയൻ, ജില്ലാ ജയിൽ സൂപ്രണ്ട് അസിസ്റ്റന്റ് സന്തോഷ് പിടി, കണ്ണൂർ സ്പെഷൽ സബ്ജയിൽ ഡെപ്യൂട്ടി പ്രസൻസ് ഓഫീസർ ഷിനോജ് എ കെ എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9208/ambulance-handed-over-to-kannur-sub-jail)