---
title: "ഉളിക്കൽ വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92081/ulikkal"
published_at: "2023-01-24T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf60131a2bf_IMG-20230124-WA0024.jpg"
keywords: []
---

# ഉളിക്കൽ വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി

> **Lead Summary:** **ഉളിക്കൽ**: ഉളിക്കൽ വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. കുടകിൽനിന്ന് ഉൾപ്പടെ നൂറുകണക്കിന് പേരാണ് ഉത്സവ ത്തിൽ പങ്കെടുക്കാനെത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടുനേരവും വിഭവസമൃദ്ധ മായ ഊട്ട് നൽകുന്നുണ്ട്. നിരവധി ഭക്തരാണ് ഊട്ടിൽ പങ്കെടുക്കാനെത്തുന്നത്.

## Article Content

**ഉളിക്കൽ**: ഉളിക്കൽ വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. കുടകിൽനിന്ന് ഉൾപ്പടെ നൂറുകണക്കിന് പേരാണ് ഉത്സവ ത്തിൽ പങ്കെടുക്കാനെത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടുനേരവും വിഭവസമൃദ്ധ മായ ഊട്ട് നൽകുന്നുണ്ട്. നിരവധി ഭക്തരാണ് ഊട്ടിൽ പങ്കെടുക്കാനെത്തുന്നത്.

കുടകിൽനിന്നുള്ള ഭക്തരിൽ മിക്കവരും കുടുംബസമേതമാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവർ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.വി രാജൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ സി.വി അനീഷ് എന്നിവർ പറഞ്ഞു. മൃത്യുഞ്ജയഹോമ വഴിപാടിന് പേരുകേട്ട ക്ഷേത്രമാണിത്. ഉത്സവം 26 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92081/ulikkal)