---
title: "രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു; ഇന്നലെ 22,842 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്"
english_title: "Covid 19 update india oct 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/922/covid-19-update-india-oct-3"
published_at: "2021-10-03T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61593d8e9400f_6158566842806_covid 2.jpg"
keywords: []
---

# രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു; ഇന്നലെ 22,842 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

> **Lead Summary:** **ന്യൂഡല്‍ഹി**: രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു. ഇന്നലെ 22,842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

## Article Content

**ന്യൂഡല്‍ഹി**: രാജ്യത്ത് കോവിഡ് രോ​ഗികള്‍ കുറയുന്നു. ഇന്നലെ 22,842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവില്‍ 2,70,557 പേരാണ് രോ​ഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 199 ദിവസത്തിനിടയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,817 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 25,930 പേര്‍ രോ​ഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/922/covid-19-update-india-oct-3)