പ്രഗതി സർഗ്ഗോത്സവം കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പ്രഗതി സർഗ്ഗോത്സവം കായിക മത്സരങ്ങൾക്ക് ഇന്ന്  തുടക്കം
Jan 25, 2023 06:39 AM | By sukanya

 ഇരിട്ടി: ഇരിട്ടി മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രഗതി വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ്ഗോത്സവത്തിന്റെ ഭാഗമായ കായിക മത്സരങ്ങൾ ബുധനാഴ്ച വള്ള്യാട് വയലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് പയഞ്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ യാത്ര 9 മണിയോടെ വള്ളിയാട് വയലിൽ സമാപിക്കും. തുടർന്ന് കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഇന്ത്യൻ ആർമി റിട്ട. ക്യാപ്റ്റനും മുൻ ഇന്ത്യൻ കബഡി ടിം കോച്ചുമായ ഇ. ഭാസ്കരൻ ഉദ്‌ഘാടനം ചെയ്യും.

26 ന് കാരംസ്, ചെസ്സ് , ഷട്ടിൽ തുടങ്ങിയവക്ക് പുറമേ കഥ, കവിത , ലേഖനം, ചിത്രരചന തുടങ്ങിയ ഇൻഡോർ മത്സരങ്ങൾ നടക്കും. 27 ന് വള്ള്യാട് വയലിൽ നടക്കുന്ന ഫൈനൽ കലാ മത്സരങ്ങളുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് പ്രശസ്ത ഗാന രചയിതാവ് രാജീവ് ആലുങ്കൽ നിർവഹിക്കും. ഉച്ചക്ക് 1.30 ന് വർണ്ണം മ്യൂസിക്ക് എന്റർടെയ്‌നേഴ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 28ന് ഉച്ചക്ക് 1.30 ന് നടക്കുന്ന സർഗ്ഗോത്സവത്തിന്റെ സമാപന പരിപാടി ഒപ്പം, മാളികപ്പുറം എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഉണ്ണി മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. മാളികപ്പുറം സിനിമയിലെ പ്രമുഖതാരം ദേവനന്ദ, സംവിധായകൻ വിഷ്ണു ശശിശങ്കർ മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പങ്കെടുക്കുമെന്ന് പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി, വൈസ് പ്രിൻസിപ്പാൾ എം. രതീഷ്, എം.എസ്. ബിജിലാൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Pragati Sarggotsavam

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories