---
title: "റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022'-ന് എന്‍ട്രികള്‍ ക്ഷണിച്ചു"
english_title: "Entries invited for 'Rotary Women Journalist Award 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92285/entries-invited-for-rotary-women-journalist-award-2022"
published_at: "2023-01-25T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0bc0c385af_IMG-20230125-WA0033.jpg"
keywords: []
---

# റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022'-ന് എന്‍ട്രികള്‍ ക്ഷണിച്ചു

> **Lead Summary:**  **കൊച്ചി**: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.

## Article Content

 **കൊച്ചി**: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക.

2022-ല്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുക.

 എന്‍ട്രികള്‍ rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 ആണ്. മാർച്ച്‌ 8ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക്  9947677679 ല്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92285/entries-invited-for-rotary-women-journalist-award-2022)