---
title: "ചുണ്ടക്കര പള്ളിയിൽ വി:യൗസേപ്പിതാവിന്റേയും, വി:സെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു"
english_title: "Feast of St. Joseph and St. Sebastian started at Chundakkara Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92289/feast-of-st-joseph-and-st-sebastian-started-at-chundakkara-church"
published_at: "2023-01-25T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0c1188565e_IMG-20230125-WA0038.jpg"
keywords: []
---

# ചുണ്ടക്കര പള്ളിയിൽ വി:യൗസേപ്പിതാവിന്റേയും, വി:സെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു

> **Lead Summary:** **ചുണ്ടക്കര**: പള്ളിയിൽ ഇടവക മധ്യസ്ഥനായ വി യൗസേപ്പിതാവിന്റേയും, വിസെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ: ജോയി പുല്ലംകുന്നേൽ വിശുദ്ധന്റെ കൊടിയേറ്റി. ഫാ: സാൽവിൻ (എസ്.ജെ) വിശുദ്ധ ബലിയർപ്പിച്ചു. പൂർവ്വികരുടെ അനുസ്മരണം, ആദ്യഫല ശേഖരണം എന്നിവയും നടത്തി.

## Article Content

**ചുണ്ടക്കര**: പള്ളിയിൽ ഇടവക മധ്യസ്ഥനായ വി യൗസേപ്പിതാവിന്റേയും, വിസെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ: ജോയി പുല്ലംകുന്നേൽ വിശുദ്ധന്റെ കൊടിയേറ്റി. ഫാ: സാൽവിൻ (എസ്.ജെ) വിശുദ്ധ ബലിയർപ്പിച്ചു. പൂർവ്വികരുടെ അനുസ്മരണം, ആദ്യഫല ശേഖരണം എന്നിവയും നടത്തി.

ജനുവരി 25ാം തിയ്യതി ആഘോഷമായ തിരുനാൾ കുർബാനക്കും, വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിനും ഫാ: കുര്യൻ വാഴയിൽ നേതൃത്വം നൽകും. ജനുവരി 26 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ: ജെയിംസ് പുത്തൻ പറമ്പിൽ നേതൃത്വം നൽകും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92289/feast-of-st-joseph-and-st-sebastian-started-at-chundakkara-church)