---
title: "പേരാവൂരിൽ മൂന്നുദിവസത്തെ നബിദിനാഘോഷത്തിന് തുടക്കമായി . "
english_title: "The three-day Nabidin celebrations began in Peravoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9229/The-three-day-Nabidin-celebrations-began-in-Peravoor."
published_at: "2021-11-06T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186492fc31fd_IMG-20211106-WA0014.jpg"
keywords: []
---

# പേരാവൂരിൽ മൂന്നുദിവസത്തെ നബിദിനാഘോഷത്തിന് തുടക്കമായി . 

> **Lead Summary:** പേരാവൂർ. മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നബിദിനാഘോഷത്തിന് തുടക്കമായി . സദർ മുഅല്ലിം സിറാജുദ്ദീൻ മൗലവി യുടെ അധ്യക്ഷതയിൽ ശിഹാബുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. ബഹു: പേരാവൂർ മഹൽ ഖത്തീബ് മൂസ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

## Article Content

പേരാവൂർ. മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നബിദിനാഘോഷത്തിന് തുടക്കമായി . സദർ മുഅല്ലിം സിറാജുദ്ദീൻ മൗലവി യുടെ അധ്യക്ഷതയിൽ ശിഹാബുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. ബഹു: പേരാവൂർ മഹൽ ഖത്തീബ് മൂസ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

പഴയകാല മുനീറുൽ ഇസ്ലാം സഭയുടെ മെമ്പർമാരെയും,അഭിഭക്ത പേരാവൂർ മുനീറുൽ ഇസ്ലാം സഭയുടെ മുൻകാല മെമ്പർമാരെയും ആദരിച്ചു. മുനീറുൽ ഇസ്ലാം മദ്രസ യിലെ പൂർവ്വ വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടികളും അവതരിപ്പിച്ചു. സമാപന ദിവസമായ ഇന്ന്.(6 .11 .2021) വൈകുന്നേരം 7 മണിക്ക് സലാത്ത് മജ്‌ലിസ് ഉണ്ടായിരിക്കുന്നതാണ്. പേരാവൂർ മഹല്ല് പ്രസിഡൻറ്, യുവി റഹീം,മഹൽ സിക്രട്ടറി കെ പി അബ്ദുൽ റഷീദ് ,കൺവീനർ വി കെ സാദിഖ്പൊയിൽ,ബക്കർ ഹാജി,അരിപ്പയിൽ മജീദ് ,അസസുക്ക എൻ ആർ മുഹമ്മദ്ആലിക്കുട്ടി എന്നിവർ  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9229/The-three-day-Nabidin-celebrations-began-in-Peravoor.)