---
title: "വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വേറിട്ടൊരു ബോധവൽക്കരണവുമായി ലീഗൽ സർവീസസ് അതോറിറ്റി"
english_title: "Legal Services Authority with a separate awareness on the occasion of Voter's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92307/legal-services-authority-with-a-separate-awareness-on-the-occasion-of-voters-day"
published_at: "2023-01-25T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0d14da6ddf_Picsart_23-01-25_12-20-13-313.jpg"
keywords: []
---

# വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വേറിട്ടൊരു ബോധവൽക്കരണവുമായി ലീഗൽ സർവീസസ് അതോറിറ്റി

> **Lead Summary:** **കണ്ണവം**:വോട്ടേഴ്സ്ദിനത്തോടനുബന്ധിച്ച് വേറിട്ടൊരു ബോധവൽക്കരണവുമായി ലീഗൽ സർവീസസ് അതോറിറ്റി. കണ്ണവം പന്നിയോട് അബേദ്കർ കോളനിയിലെ വനിതാ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ചെന്ന് ക്ലാസെടുത്താണ് പരിപാടി നടത്തിയത്.

## Article Content

**കണ്ണവം**:വോട്ടേഴ്സ്ദിനത്തോടനുബന്ധിച്ച് വേറിട്ടൊരു ബോധവൽക്കരണവുമായി ലീഗൽ സർവീസസ് അതോറിറ്റി. കണ്ണവം പന്നിയോട് അബേദ്കർ കോളനിയിലെ വനിതാ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ചെന്ന് ക്ലാസെടുത്താണ് പരിപാടി നടത്തിയത്.

ബി.എൽ.ഒ കൂടിയായ പാരാലീഗൽ വോളണ്ടിയർ കെ.ഭാസ്ക്കരൻ വോട്ടർമാരുടെ കടമയും കർത്തവ്യവും ഉത്തരവാദിത്വവും പുതിയ ഐഡി കാർഡ് ഉണ്ടാക്കേണ്ടതും പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടുന്ന കാര്യങ്ങളും പറഞ്ഞു കൊടുത്തു.

പാരാലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രദീപൻ തില്ലങ്കേരി, എസ്.ടി. പ്രമോട്ടർ ഷിജിമ, മേറ്റ് മിനി.ടി, തൊഴിലാളികളായ പ്രമീള, റീന. പി എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92307/legal-services-authority-with-a-separate-awareness-on-the-occasion-of-voters-day)