---
title: "ബി.ബി. സി. ഡോക്യുമെൻ്ററി  സി.പി. ഐ. എമ്മും കോൺഗ്രസും പ്രദർശിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്ന് പി.കെകൃഷ്ണദാസ്"
english_title: "P K krishnadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92333/p-k-krishnadas"
published_at: "2023-01-25T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0ea2275a0e_Picsart_23-01-25_14-06-15-167.jpg"
keywords: []
---

# ബി.ബി. സി. ഡോക്യുമെൻ്ററി  സി.പി. ഐ. എമ്മും കോൺഗ്രസും പ്രദർശിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്ന് പി.കെകൃഷ്ണദാസ്

> **Lead Summary:** **കണ്ണൂർ**: കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ബി.ബി. സി. ഡോക്യുമെൻ്ററി കേരളത്തിൽ സി.പി. ഐ.എം എമ്മും കോൺഗ്രസും പ്രദർശിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്ന് ബി.ജെ.പി. ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കണ്ണൂർ**: കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ബി.ബി. സി. ഡോക്യുമെൻ്ററി കേരളത്തിൽ സി.പി. ഐ.എം എമ്മും കോൺഗ്രസും പ്രദർശിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്ന് ബി.ജെ.പി. ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കോൺഗ്രസിനും സാമ്രാജ്യത്യ ശക്തികളോടുള്ള വിധേയത്വം അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇത്, ഡോക്യുമെൻ്റ്റി പ്രദർശിപ്പിക്കാൻ കേരള ഗവ. കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ എല്ലാം തന്നെ നരേന്ദ്ര മോദിയുടെ പങ്ക് നിരാകരിച്ചതാണ് ആഗോള തലത്തിൽ ഭാരതത്തിന് ലഭിക്കുന്ന അംഗീകാരം അടിച്ചമർത്താൻ നടക്കുന്ന ശ്രമമാണിതെന്നും പി.കെ. കുഷ്ണദാസ് പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് അനിൽ കെ. ആൻറണിയുടെ ദേശ സ്നേഹ നിലപാട് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു പാലക്കാട് ഡിവിഷനിൽ 15 റെയിൽവെ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കും, കണ്ണൂർ റെയിൽവേ സ്റ്റേഷനും സമഗ്ര വികസനം ഉടൻ ആരംഭിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92333/p-k-krishnadas)