---
title: "ശരീര സൗന്ദര്യ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജേതാവായി രാകേഷ് രാജന്‍ മിസ്റ്റര്‍ വയനാട് "
english_title: "Mr. Wayanad Mr. Rakesh Rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92370/mr-wayanad-mr-rakesh-rajan"
published_at: "2023-01-25T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d103609c96d_Picsart_23-01-25_15-45-01-654.jpg"
keywords: []
---

# ശരീര സൗന്ദര്യ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജേതാവായി രാകേഷ് രാജന്‍ മിസ്റ്റര്‍ വയനാട് 

> **Lead Summary:** **വയനാട്: ** ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മും സംയുക്തമായി സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജേതാവായി ഫിറ്റ്‌നസ് വേള്‍ഡിലെ രാകേഷ് രാജന്‍ മിസ്റ്റര്‍ വയനാടായി തിരഞ്ഞെടുക്കപ്പെട്ടു.ജൂനിയര്‍ വിഭാഗത്തില്‍ അമൃത ജിംനേഷ്യത്തിലെ അഭിജിത്ത് ബിജുവും, സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ അമൃതയിലെ സബീഷും, ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തില്‍ അമൃതയിലെ സതീഷും, മെന്‍ ഫിസിക്കായി അമൃത ജിംനേഷ്യത്തിലെ നിസാമുദ്ദീനും, വുമണ്‍ ഫിസിക്കായി അമൃതയിലെ അല്‍ക സണ്ണിയും മാസ്‌റ്റേഴ്‌സില്‍ ഡയാനയിലെ രവിയും ജേതാക്കളായി.

## Article Content

**വയനാട്: ** ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മും സംയുക്തമായി സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജേതാവായി ഫിറ്റ്‌നസ് വേള്‍ഡിലെ രാകേഷ് രാജന്‍ മിസ്റ്റര്‍ വയനാടായി തിരഞ്ഞെടുക്കപ്പെട്ടു.ജൂനിയര്‍ വിഭാഗത്തില്‍ അമൃത ജിംനേഷ്യത്തിലെ അഭിജിത്ത് ബിജുവും, സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ അമൃതയിലെ സബീഷും, ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തില്‍ അമൃതയിലെ സതീഷും, മെന്‍ ഫിസിക്കായി അമൃത ജിംനേഷ്യത്തിലെ നിസാമുദ്ദീനും, വുമണ്‍ ഫിസിക്കായി അമൃതയിലെ അല്‍ക സണ്ണിയും മാസ്‌റ്റേഴ്‌സില്‍ ഡയാനയിലെ രവിയും ജേതാക്കളായി.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു, അസോസിയേഷന്‍ പ്രസിഡണ്ട് എ പ്രസാദ് അധ്യക്ഷത വഹിച്ചു, എം കെ കൃഷ്ണകുമാര്‍, രാജഗോപാലന്‍ നായര്‍, ഡോ: നാരായണന്‍ നായര്‍, ടി ശശി, സലിം കടവന്‍, പി ആര്‍ ലതീഷ് എന്നിവര്‍ സംസാരിച്ചു.ചാമ്പ്യൻഷിപ്പിൽ അമൃത ജിംനേഷ്യം മികച്ച വിജയം നേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92370/mr-wayanad-mr-rakesh-rajan)