---
title: "മാങ്ങാട്ടിടം കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവം സമാപിച്ചു"
english_title: "Thira Mahotsavam concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92376/thira-mahotsavam-concluded"
published_at: "2023-01-25T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1132a7ecea_IMG-20230125-WA0119.jpg"
keywords: []
---

# മാങ്ങാട്ടിടം കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** **കണ്ണൂർ**: മാങ്ങാട്ടിടം കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ഷോ എന്നിവയോടെയാണ് കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവത്തിന് തുടക്കമായത്.

## Article Content

**കണ്ണൂർ**: മാങ്ങാട്ടിടം കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവം സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ഷോ എന്നിവയോടെയാണ് കുറുമ്പുക്കൽ കാറാട്ട് മടപ്പുര തിറ മഹോത്സവത്തിന് തുടക്കമായത്.

മൊതക്കലശം, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലശകാഴ്ചകളും ക്ഷേത്രത്തിൽ എത്തിയിരുന്നു. മുത്തപ്പൻ,അഗ്നി കണ്ടകർണൻ, എടലാപുരത്ത് ഭഗവതി, ശാസ്തപ്പൻ , വസൂരി മാല ഗുളികൻ, മണത്തണ കാളി, മുത്താച്ചി പോതി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടി. നിരവധി ഭക്തജനങ്ങളാണ് ദർശനത്തിനായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. അതോടൊപ്പം തന്നെ മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92376/thira-mahotsavam-concluded)