കൂത്തുപറമ്പ്: കുടുംബശ്രീ, കൂത്തുപറമ്പ് നഗരസഭ, സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ചുവട് എന്നപേരിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. നഗരസഭാ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റിയ ശേഷം മാറോളി ഘട്ടിൽ അവസാനിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കൂത്തുപറമ്പ് നഗരസഭ പരിധിയിലെ 256 കുടുംബശ്രീകളിലും അയൽക്കൂട്ടസംഗമം സംഘടിപ്പിക്കും. തുടർന്ന് വിവിധ പരിപാടികളും അരങ്ങേറും. അതിന്റെ ഭാഗമായാണ് വിളംബരജാഥസംഘടിപ്പിച്ചത്.
ഹരിത കർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു. കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ, സിഡിഎസ് വൈസ് പ്രസിഡന്റ് കെ സജിത, സിഡിഎസ് ചെയർപേഴ്സൺ പി ഷൈജ തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.
Kudumbasree