സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭം തുടങ്ങി

സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭം തുടങ്ങി
Jan 25, 2023 04:55 PM | By Sheeba G Nair

കൽപ്പറ്റ: ചെറുകിട കരാറുകാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രക്ഷോഭം തുടങ്ങി. വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സൂചനാ സമരമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

നിലവിലുള്ള ലൈസൻസ് ഫീ മൂന്നിരട്ടി വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവും സർക്കാറിന്റെ കരിനിയമങ്ങളും പിൻവലിക്കുക, വയനാട് ജില്ലയ്ക്ക് ആവശ്യമായ മെറ്റീരിയലുകൾ വയനാട് ജില്ലയിൽ തന്നെ ലഭ്യത വരുത്തുന്നതിന് ജില്ലാ ഭരണകൂടം ശ്രമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരാറുകാർ സമരം നടത്തിയത്.

ഊരാളുങ്കൽ പോലുള്ള വൻകിട കമ്പനികളെ മാത്രം നിലനിർത്തുന്നതിനാണ് സർക്കാർ ശ്രമമെന്ന് എ.കെ.ജി.സി - എ. ഭാരവാഹികൾ ആരോപിച്ചു. വയനാട് ജില്ലയിലെ പഞ്ചായത്ത് വർക്കുകൾ എല്ലാം അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം കാരണം മുമ്പോട്ട് പോകുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കടലാസ് സൊസൈറ്റികളുടെ തള്ളി കയറ്റം കാരണം കരാറുകാർക്ക് പണികൾ ലഭിക്കാതെയിരിക്കുകയാണന്ന് ഇവർ ആരോപിച്ചു.

തൊഴിലാളികളുടെ പേര് പറഞ്ഞ് 10% അധികം തുക അവർക്ക് ലഭിക്കുകയാണ്. ഗവൺമെൻറിന് അമിതമായ നഷ്ടം വരികയാണ് ഇതിന് ഒരു പരിഹാരം കണ്ടെത്തിയില്ലങ്കിൽ ത്രിതല പഞ്ചായത്ത്കളിലെ ടെണ്ടർ ചെയ്ത പണികൾ നിർത്തി വെച്ചു കൊണ്ടും, ടെണ്ടറുകൾ ബഹിഷ്കരിച്ചു കൊണ്ടും സമര നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

ജില്ലാ സെക്രട്ടറി പി .കെ. അയൂബ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് സെക്രട്ടറി ഒ. കെ. സക്കീർ സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡന്റ് എം.പി സണ്ണി അദ്ധ്യക്ഷത വഹിച്ചു. സoസ്ഥാന സെക്രട്ടറി സജീവ് മാത്യു, സംസ്ഥാന കമ്മിറ്റി അഡ്വൈസറി വൈസ് ചെയർമാൻ കെ.എം. കുര്യാക്കോസ് , എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. സന്തോഷ് മാത്യു നന്ദി പറഞ്ഞു.

The Contractors Association started agitation

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories