കൊട്ടിയൂർ: ഐ.ജെ എം ഹയർ സെക്കന്ററി സ്കൂളിന് ഹരിത പ്രോട്ടോകോൾ നിലനിർത്തുന്നതിന് വേണ്ടി അലുമിനി അസോസിയേഷൻ 1980 എസ് എസ് എൽ സി ബാച്ചിന്റെ സ്നേഹോപഹാരമായി 25000 രൂപയുടെ സ്റ്റീൽ പ്ലേറ്റ് നൽകി .
പത്താം ക്ലാസ് പഠനത്തിൽ ഏറ്റവും മികവ് പുലർത്തിയ എയ്ഞ്ചൽ മരിയയ്ക്ക് 10000 രൂപയുടെ ക്യാഷ് അവാർഡ് നൽകി. വാർഷികത്തിനോടനുബന്ധിച്ച് സ്നേഹോപഹാരം പ്രസിഡന്റ് തോമസ് ജേക്കബ്, ചാക്കൊ കെ.ജെ, സണ്ണി വേലിക്കകത്ത്എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസിന് കൈമാറി.
Alumni Association's Gift of 1980 SSLC Batch to IJM Higher Secondary School