കൊല്ലം: പുനലൂർ എലിക്കാട്ടൂരിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. പുനലൂർ ഗവൺമെന്റ് പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ഷിജു പ്രകാശാണ് മരിച്ചത്.
സുഹൃത്തുക്കൾക്ക് ഒപ്പം രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
The student died