ദേശീയ സമ്മതിദായക ദിനം ആചരിച്ചു

ദേശീയ സമ്മതിദായക ദിനം ആചരിച്ചു
Jan 25, 2023 08:45 PM | By Emmanuel Joseph

പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രമുഖ സിനിമ സംവിധായകന്‍ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങളുടെ ഭാഗമാണ് വോട്ടവകാശമെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ജനാധിപത്യ വ്യവസ്ഥയെ നിയന്ത്രിക്കുന്ന സൗന്ദര്യ ശക്തിയാണ് സമ്മതിദാനവകാശമെന്നും ടി ദീപേഷ് പറഞ്ഞു. വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം വിദ്യാലയങ്ങളില്‍ നിന്ന് തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. സമ്മതിദായക പ്രതിജ്ഞ എ ഡി എം കെ കെ ദിവാകരന്‍ ചൊല്ലിക്കൊടുത്തു. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനത്തിന്റെ പ്രദര്‍ശനവും കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

മികച്ച പ്രവര്‍ത്തനം നടത്തിയ ബി എല്‍ ഒമാര്‍, റവന്യു ഉദ്യോഗസ്ഥര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, മത്സര വിജയികള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ വിതരണം ചെയ്തു. തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ഇ എല്‍ സി കോര്‍ഡിനേറ്റര്‍ ഡോ. ടി പി നഫീസ ബേബി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ പി ഷാജു, ടി വി രഞ്ജിത്ത്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

National votes day

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories