അരിവാള്‍ രോഗബാധിതര്‍ക്ക് കൈത്താങ്ങ്; നാലുകോടി അനുവദിച്ച്‌ സര്‍ക്കാര്‍

അരിവാള്‍ രോഗബാധിതര്‍ക്ക് കൈത്താങ്ങ്; നാലുകോടി അനുവദിച്ച്‌ സര്‍ക്കാര്‍
Jan 25, 2023 08:57 PM | By Emmanuel Joseph

തിരുവനന്തപുരം: വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ അരിവാള്‍ രോഗികള്‍ക്ക് ധനസഹായമായി നാലു കോടി അനുവദിച്ച്‌ സര്‍ക്കാര്‍. സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരമാവധി രണ്ടു ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നാലുകോടി അനുവദിക്കണമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ 2022 സെപ്തംബര്‍ 20ന് കത്ത് നല്‍കിയിരുന്നു. നിലവില്‍ ഏകദേശം 729 കുടുംബങ്ങളിലായി 850 സിക്കിള്‍ സെല്‍ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്.

അരിവാള്‍ രോഗികള്‍ക്ക് സാന്ത്വനമെന്ന നിലയിലും അവര്‍ക്ക് അത്യാവശ്യ മരുന്നുകളും, പോഷകാഹാരങ്ങളും വാങ്ങുന്നതിനായി പ്രതിമാസം 2,500 രൂപ നിരക്കില്‍ ധനസഹായം നകുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. തുക അനുവിദക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പട്ടികവര്‍ഗ ഡയറക്ടര്‍ സുക്ഷ്മ പരിശോധനക്ക് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.

Government

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories