പട്ടികജാതി - പട്ടികവർഗ്ഗ വിവാഹത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് 'സമന്വയ'. പിന്നോക്ക മേഖലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മത്സര പരീക്ഷ പരിശീലനം, ബോധവൽക്കരണ പരിപാടികൾ മുതലായവ നൽകുന്നതിലൂടെ അവരുടെ സമഗ്ര പുരോഗതിയും ലക്ഷ്യവുമാണ് ഈ പദത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കേരള ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജനുവരി 28ന് രാവിലെ 10.30 ന് കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും ക്യാമ്പ് രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്ഘാടനം നിർവഹിക്കും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് അധ്യക്ഷത വഹിക്കും.
Class camp registration