പദ്മശ്രീ നിറവിൽ ചെറുവയൽ രാമൻ; വയനാടൻ കർഷക ജനത ആഹ്ലാദത്തിൽ

പദ്മശ്രീ നിറവിൽ ചെറുവയൽ രാമൻ; വയനാടൻ കർഷക ജനത ആഹ്ലാദത്തിൽ
Jan 25, 2023 10:39 PM | By Emmanuel Joseph

കൽപ്പറ്റ: ഒരു ഇന്ത്യൻ പൗരന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ പദ്മശ്രീ തേടിയെത്തിയതിൻ്റെ സന്തോഷത്തിലാണ് വയനാട് കമ്മന ചെറു വയൽ തറവാട്. പാരമ്പര്യ അറിവുകളും വിത്തിനങ്ങളും സംരക്ഷിച്ച് ജൈവ കൃഷിയിൽ വ്യാപൃതനായ ചെറുവയൽ രാമന് പദ്മശ്രീ ബഹുമതി. പദ്മശ്രീ വാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് രാമേട്ടനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്. 

അറുപതിലേറെ തനതു നെൽ വിത്തിനങ്ങൾക്കു പുറമെ ചേന, ചേമ്പ് പച്ചക്കറി വിത്തുകളും രാമേട്ടൻ സംരക്ഷിക്കുന്നുണ്ട്. എഴുപത്തൊന്നാം വയസ്സിന്റെ വല്ലായ്മകൾ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെങ്കിലും രാമേട്ടൻ തന്റെ അധ്വാനത്തിന് വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല. റാഗിയുടെ പുഞ്ച കൃഷിയും നെല്ലിന്റെ നഞ്ചകൃഷിയുമാണ് രാമേട്ടന്റെ അടുത്ത പദ്ധതികൾ. മൂന്നേക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കുന്ന രാമേട്ടൻ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കാൻ തന്നെ ഒന്നരയേക്കറോളം സ്ഥലം മാറ്റിവച്ചിട്ടുണ്ട്.

ബാക്കി വരുന്ന ഒന്നരയേക്കറോളം സ്ഥലത്ത് നിന്ന് വീട്ടാവശ്യത്തിനുള്ള കൃഷികളും ചെയ്യുന്നു. നഞ്ചയുടെ മെതിത്തിരക്കിനിടയിലും സന്ദർശകരെ സ്വീകരിക്കുകയും അവരുമായി സംഭാഷണം ചെയ്യാനും രാമേട്ടന് യാതൊരു മടിയുമില്ല. പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര ഗവൺമെന്റ് നല്ക്കുന്ന പ്ലാൻ്റ് ജീനോം സേവ്യർ പുരസ്‌കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാരം, വിവിധ സംഘടനകളുടെ പേരിലുള നിരവധി പുരസ്‌കാരങ്ങളും മണ്ണിന്റെ ഉൾത്തുടിപ്പറിയുന്ന ഈ കർഷകന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡായ കർഷക ജ്യോതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ഏറ്റവും മികച്ച കർഷകനുള്ള അവാർഡാണ് രാമന് ലഭിച്ചത്. പുരസ്‌കാര തിളക്കത്തിലും തന്റെ പതിവ് അധ്വാന ശൈലിക്ക് ഒരു മാറ്റവും വരുത്തുന്നില്ല രാമേട്ടൻ . ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പുല്ലുമേഞ്ഞ വീട്ടിൽ നൂറ്റാണ്ടുകളുടെ കൃഷി അറിവുകളുമായി രാമേട്ടൻ തന്റെ ലളിത ജീവിതം തുടരുകയാണ്

ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന രാജ്യാന്തര സെമിനാറിലും രാമേട്ടൻ ആദിവാസികളുടെ സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട്- ബ്രസീലിൽ വച്ച് നടന്ന സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഗൾഫിൽ വിവിധ ചടങ്ങിൽ പങ്കെടുക്കവെ ഹൃദ് രോഗം പിടിപ്പെടുകയും ചികിത്സ തേടുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തി വീണ്ടും കൃഷിയിൽ സജീവമാവുകയായിരുന്നു. 

ആ രണ്ടാം ജന്മം ഈ പദ്മശ്രീക്ക് വേണ്ടിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ്. ജീവിത പങ്കാളിയായ ഗീതയോടൊപ്പം ജീവിതം തുടരുകയാണ് വയനാടിന്റെ നെല്ലച്ചൻ. കഴിഞ്ഞ ദിവസം ചലചിത്ര സംവിധായകൻ റോബിൻ തിരുമലയുടെ നേതൃത്വത്തിൽ 4 എ.എം. ക്ലബ്ബ് ചെറുവയൽ രാമനെ ആദരിച്ചിരുന്നു.

Cheruvayal raman

Next TV

Related Stories
കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

Feb 6, 2023 10:46 PM

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു.

കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ...

Read More >>
പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

Feb 6, 2023 09:45 PM

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

പുതിയ ഹജ്ജ് നയം കേ​ന്ദ്ര സർക്കാർ...

Read More >>
ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

Feb 6, 2023 09:16 PM

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു.

ബജറ്റിനെതിരെ കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു....

Read More >>
കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

Feb 6, 2023 08:55 PM

കോൺഗ്രസ് പ്രവർത്തകർ എൽ ഐ സി ഓഫീസിലേക്ക് മാർച്ച് നടത്തി .

പ്രധാനമന്ത്രിയും,മന്ത്രിമാരും അദാനിക്ക് ദാസ്യ പണി ചെയ്യുന്നു:സോണി...

Read More >>
മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

Feb 6, 2023 08:30 PM

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം സംഘടിപ്പിച്ചു.

മട്ടന്നൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സായാഹ്നം...

Read More >>
4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

Feb 6, 2023 08:28 PM

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം.

4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഈ എൽ എ യുടെ ഉദ്ഘാടനം....

Read More >>
Top Stories