ഏലപ്പിടിക - മലയാംപടി റോഡ് ഉത്ഘാടനം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി എം.എസ്.എസ്. ടാറിംങ്ങ് നടത്തി. നവീകരിച്ച റോഡ് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.
കണിച്ചാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണു ബി.വി. സ്വാഗതം പറഞ്ഞു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ്കമ്മിറ്റി ചെയർപേഴ്സൺ തോമസ് വടശ്ശേരി മുഖ്യാതിഥിയായിരുന്നു. ജോബ്.ഒ.എ, ജോൺസൺ പി.വി. എന്നിവർ പ്രസംഗിച്ചു.
Road inauguration