---
title: "സി കരുണാകരൻ നായരെ അനുസ്മരിച്ചു"
english_title: "C Karunakaran nair cpi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9249/c-karunakaran-nair-cpi-pvr"
published_at: "2021-11-06T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61867363979e6_PicsArt_11-06-05.52.00.jpg"
keywords: []
---

# സി കരുണാകരൻ നായരെ അനുസ്മരിച്ചു

> **Lead Summary:** പേരാവൂർ: സിപിഐ നേതാവായിരുന്ന മുരിങ്ങോടിയിലെ സി കരുണാകരൻ നായരുടെ ഒമ്പതാം ചരമവാർഷിക ദിനം ആചരിച്ചു. സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ യോഗം മുരിങ്ങോടി ഞാലിൽ പീടികയിൽ നടന്നു.

## Article Content

പേരാവൂർ: സിപിഐ നേതാവായിരുന്ന മുരിങ്ങോടിയിലെ സി കരുണാകരൻ നായരുടെ ഒമ്പതാം ചരമവാർഷിക ദിനം ആചരിച്ചു. സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ യോഗം മുരിങ്ങോടി ഞാലിൽ പീടികയിൽ നടന്നു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി കെ സന്തോഷ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി ഷാജി, മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, ലോക്കൽ സെക്രട്ടറി വി.പത്മനാഭൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, പേരാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി ശരത്ത്, വി കെ രാഘവൻ വൈദ്യർ, എം സുകേഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9249/c-karunakaran-nair-cpi-pvr)