---
title: "പൊലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92505/thrichur"
published_at: "2023-01-26T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d21ce299686_IMG-20230126-WA0065.jpg"
keywords: []
---

# പൊലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

> **Lead Summary:** **തൃശൂര്‍: **പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണപ്പിരിവും നടത്തിയതിന്റെ പേരിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തി.

## Article Content

**തൃശൂര്‍: **പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണപ്പിരിവും നടത്തിയതിന്റെ പേരിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തി.

തുടര്‍ന്ന് കഞ്ചാവ് ഉണ്ടോയെന്ന് അറിയാനെന്ന പേരില്‍ പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു. മൂവരെയും കൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുക്കാരനായ ആഷിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് നാല് പേരെയും കഞ്ചാവ് ഉള്‍പ്പടെയുള്ള വിവിദ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പക്കല്‍ നിന്നും 30,000 രൂപ പ്രതി വാങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92505/thrichur)