---
title: "പോലീസ് മെഡലിന് കേരളത്തില്‍നിന്ന് പതിനൊന്നു പേര്‍ "
english_title: "Eleven people from Kerala won the Police Medal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92515/eleven-people-from-kerala-won-the-police-medal"
published_at: "2023-01-26T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d224111b181_IMG-20230126-WA0063.jpg"
keywords: []
---

# പോലീസ് മെഡലിന് കേരളത്തില്‍നിന്ന് പതിനൊന്നു പേര്‍ 

> **Lead Summary:** **ന്യൂഡല്‍ഹി**: രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍നിന്ന് പതിനൊന്നു പേര്‍ അര്‍ഹരായി.സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് സൂപ്രണ്ട് ആമോസ് മാമ്മന് വിശിഷ്ടസേവാ മെഡല്‍ ലഭിച്ചു.കൊച്ചി സിറ്റി ഐജി പ്രകാശ് പെരിയതന്പി, തിരുവനന്തപുരം ഐജി അനൂപ് കുരുവിള ജോണ്‍, കോഴിക്കോട് എസ്പി കെ.കെ. മൊയ്തീന്‍കുട്ടി, പാലക്കാട് ഡിഎസ്പി എസ്. ഷംസുദീന്‍, പോലീസ് അക്കാഡമി എസ്‌ഐ രാജേന്ദ്രന്‍ രാമന്‍ പിള്ള, തിരുവനന്തപുരം ഡിഎസ്പി ജി.എല്‍. അജിത്കുമാര്‍, കുഞ്ഞാലുമൂട് എഎസ്‌ഐ കെ. മുരളീധരന്‍ നായര്‍, കണ്ണൂര്‍ എസ്‌ഐ ബിജുലാല്‍ കരുണാകരന്‍, കണ്ണൂര്‍ വിഎസിബി ഇന്‍സ്പെക്ടര്‍ പ്രമോദന്‍, തൃശൂര്‍ സിറ്റി ഗ്രേഡ് എഎസ്‌ഐ അപര്‍ണ ലവകുമാര്‍ എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.

## Article Content

**ന്യൂഡല്‍ഹി**: രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍നിന്ന് പതിനൊന്നു പേര്‍ അര്‍ഹരായി.സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് സൂപ്രണ്ട് ആമോസ് മാമ്മന് വിശിഷ്ടസേവാ മെഡല്‍ ലഭിച്ചു.കൊച്ചി സിറ്റി ഐജി പ്രകാശ് പെരിയതന്പി, തിരുവനന്തപുരം ഐജി അനൂപ് കുരുവിള ജോണ്‍, കോഴിക്കോട് എസ്പി കെ.കെ. മൊയ്തീന്‍കുട്ടി, പാലക്കാട് ഡിഎസ്പി എസ്. ഷംസുദീന്‍, പോലീസ് അക്കാഡമി എസ്‌ഐ രാജേന്ദ്രന്‍ രാമന്‍ പിള്ള, തിരുവനന്തപുരം ഡിഎസ്പി ജി.എല്‍. അജിത്കുമാര്‍, കുഞ്ഞാലുമൂട് എഎസ്‌ഐ കെ. മുരളീധരന്‍ നായര്‍, കണ്ണൂര്‍ എസ്‌ഐ ബിജുലാല്‍ കരുണാകരന്‍, കണ്ണൂര്‍ വിഎസിബി ഇന്‍സ്പെക്ടര്‍ പ്രമോദന്‍, തൃശൂര്‍ സിറ്റി ഗ്രേഡ് എഎസ്‌ഐ അപര്‍ണ ലവകുമാര്‍ എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പോലീസ് മെഡലുകളില്‍ ധീരതയ്ക്കുള്ള 140, വിശിഷ്ട സേവനത്തിനുള്ള 93, സ്തുത്യര്‍ഹ സേവനത്തിനുള്ള 668 മെഡലുകളുമുണ്ട്. സിആര്‍പിഎഫില്‍ അരുണ്‍ കൃഷ്ണന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു.ബിഎസ്‌എഫില്‍നിന്ന് ബെന്നി ജോണ്‍, പി. കൃഷ്ണന്‍, ജി. മണികണ്ഠന്‍ നായര്‍, സിഐഎസ്‌എഫില്‍ രേഖ നന്പ്യാര്‍, അനീസ് ജോയ്, സിആര്‍പിഎഫില്‍ തെരേസ ജോസി, മോഹന ദാസന്‍, കെ. അനില്‍കുമാര്‍, സിബിഐയില്‍ അനൂപ് മാത്യൂസ് എന്നിവരാണ് മെഡല്‍ ലഭിച്ച മറ്റു മലയാളികള്‍.

അഗ്നിശമനസേനാ വിഭാഗത്തിനുള്ള സര്‍വീസ് മെഡലുകളില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍നിന്ന് കൃഷ്ണന്‍ ഷണ്‍മുഖന്‍, ബെന്നി മാത്യൂസ് എന്നിവര്‍ അര്‍ഹരായി.സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലകള്‍ക്ക് നൗഷാദ് മുഹമ്മദ് ഹനീഫ, എസ്. രാജശേഖരന്‍ നായര്‍, കെ.ബി. സുഭാഷ് എന്നിവര്‍ അര്‍ഹരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92515/eleven-people-from-kerala-won-the-police-medal)