---
title: "ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തിൻ്റെ ഭീഷണിയായ മോഴയാനയെ കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു"
english_title: "The elephant, which is a threat to the people, should be caged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92531/the-elephant-which-is-a-threat-to-the-people-should-be-caged"
published_at: "2023-01-26T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d236a58e901_IMG-20230126-WA0096.jpg"
keywords: []
---

# ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തിൻ്റെ ഭീഷണിയായ മോഴയാനയെ കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു

> **Lead Summary:** **പാലക്കാട് ആറളം** :പാലക്കാട് ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി മോഴയാനയെ മയക്ക് വെടി വെച്ച് പിടിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു . കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും, അതിർത്തി പ്രദേശങ്ങളിലും, വ്യാപക കൃഷിനാശമുണ്ടക്കുകയും, നിരവധി ആളുകളെ ആക്രമിക്കുകയും, വകവരുത്തുകയും ചെയ്ത മോഴയാനയെ മുമ്പ് ചുള്ളി കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ചതു പോലെ പിടിച്ച് പ്രദേശത്തു നിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

## Article Content

**പാലക്കാട് ആറളം** :പാലക്കാട് ധോണിയിലും, വയനാട്ടിലും അക്രമികളായ ആനകൾ കൂട്ടിലായപ്പോൾ ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി മോഴയാനയെ മയക്ക് വെടി വെച്ച് പിടിക്കണമെന്ന് ആവിശ്യം ശക്തമാകുന്നു . കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും, അതിർത്തി പ്രദേശങ്ങളിലും, വ്യാപക കൃഷിനാശമുണ്ടക്കുകയും, നിരവധി ആളുകളെ ആക്രമിക്കുകയും, വകവരുത്തുകയും ചെയ്ത മോഴയാനയെ മുമ്പ് ചുള്ളി കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ചതു പോലെ പിടിച്ച് പ്രദേശത്തു നിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

ഒടുവിലായി ഫാമിലെ കാളികയം വാസുവിനെയും കൊലപ്പെടുത്തിയത് മോഴയാനയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആറളത്തെ ആയിരക്കണക്കിനു് പുനരധിവാസ കുടുംബങ്ങൾക്കും ഭീഷണിയാണ് കൊലയാളി മോഴയാന. ആക്രമണ സ്വഭാവമുള്ള ഈ കാട്ടനയെ എത്രയും പെട്ടന്ന് മയക്ക് വെടിവെച്ച് പിടിച്ച് കുട്ടിലാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുനത്. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഭീതി പരത്തിയ ചുള്ളിക്കൊമ്പൻ എന്ന ആനയെ ആറളം ഫാമിൽ നിന്ന് മയക്ക് വെടി വെച്ച് ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു.

ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും അക്രമാസക്‌തമായ കാട്ടാനകൾ എട്ട് വർഷത്തിനുള്ളിൽ ചവിട്ടിയരച്ചത് 13 ജീവനുകളാണ്. ഒടുവിലായി കാട്ടാനക്കൊമ്പിൽ ജീവൻ പൊലിഞ്ഞത് ഫാം ഒമ്പതാം ബ്ലോക്കിലെ വാസുവെന്ന യുവാവിൻ്റെ ജീവൻ.ആറളംവന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി.

കൃത്യമായ കണക്കില്ലെങ്കിലും നാൽപതോളം ആനകൾ ഫാമധീന മേഖലയിലും ,ആദിവാസി പുനരധിവാസ മേഖലയിലും ഉണ്ടെന്നാണ് ഇവിടുത്തെ ജനങ്ങൾ പറയുന്നത്. വർഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇവിടങ്ങളിൽ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യ സംഭവമായി മാറി.

എന്നാൽ മൂവായിരത്തഞ്ഞൂറ് ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽ നിന്നും സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല.അതിൻ്റെ ഫലമായി കാട്ടാനക്കൊമ്പുകളിൽ ജീവനുകൾ പൊലിഞ്ഞ് തീരുന്നുണ്ട്. ദാരുണ മരണങ്ങളുണ്ടാവുമ്പോൾ മുൻ നിരയിലെത്തി വാർത്തകളിൽ ഇടം പിടിക്കുന്ന നേതാക്കൾ അടുത്ത ദുരന്തമെത്തിയാലെ ആളെത്തെ ഓർക്കാറുള്ളുവെന്നതും വാസ്തവമത്രെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92531/the-elephant-which-is-a-threat-to-the-people-should-be-caged)