---
title: "റിപ്പബ്ലിക് ദിനത്തിൽ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി: കെസിവൈഎം ചുങ്കക്കുന്ന് മേഖല"
english_title: "K C Y M chungakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92535/k-c-y-m-chungakkunnu"
published_at: "2023-01-26T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d23a076e114_IMG-20230126-WA0080.jpg"
keywords: []
---

# റിപ്പബ്ലിക് ദിനത്തിൽ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി: കെസിവൈഎം ചുങ്കക്കുന്ന് മേഖല

> **Lead Summary:** **ചുങ്കക്കുന്ന്**: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമകാലിക ക്രൈസ്തവ പീഡനങ്ങൾക്കെതിരെ പ്രതിഷേധ സദസ്സും നടത്തി.

## Article Content

**ചുങ്കക്കുന്ന്**: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമകാലിക ക്രൈസ്തവ പീഡനങ്ങൾക്കെതിരെ പ്രതിഷേധ സദസ്സും നടത്തി.

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് മെൽബിൻ കല്ലടയിൽ, അധ്യക്ഷത വഹിച്ച പരിപാടി കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഷാജി പൊട്ടയിൽ, യൂണിറ്റ് പ്രസിഡന്റ് ഗോഡ്സൺ ഇലഞ്ഞിമറ്റത്തിൽ, വൈസ് പ്രസിഡന്റ് അനുമോൾ മുട്ടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഭാരവാഹികളായ ഷെറിൻ അഞ്ചേരി, അഞ്ജലി പേര്യാക്കോട്ടിൽ, റിജുൽ തൂങ്കുഴിയിൽ, അമൽ ചെരുവിളയിൽ സി. റിൻസി എസ്.എ.ബി.എസ് എന്നിവർ നേതൃത്വം നൽകുകയും ചുങ്കക്കുന്ന് ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ യുവജനങ്ങളും, ടാഗോർ ലൈബ്രറി പ്രതിനിധികളും പങ്കെടുക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92535/k-c-y-m-chungakkunnu)