---
title: "പേരാവൂരിൽ കാലിലെ വ്രണം പുഴുവരിച്ച നിലയിൽ വയോധിക; അധികൃതർ അവഗണിച്ചപ്പോൾ തുണയായി സന്നദ്ധ പ്രവർത്തകർ"
english_title: "Elderly woman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92556/elderly-woman"
published_at: "2023-01-26T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d25200e8d62_Picsart_23-01-26_15-20-40-735.jpg"
keywords: []
---

# പേരാവൂരിൽ കാലിലെ വ്രണം പുഴുവരിച്ച നിലയിൽ വയോധിക; അധികൃതർ അവഗണിച്ചപ്പോൾ തുണയായി സന്നദ്ധ പ്രവർത്തകർ

> **Lead Summary:**  **പേരാവൂർ**: അസുഖ ബാധിതയായ വയോധികയെ അധികൃതരും കുടുംബാംഗങ്ങളും അവഗണിച്ചപ്പോൾ തുണയായി സന്നദ്ധ പ്രവർത്തകർ. പേരാവൂരിലാണ് സംഭവം. കാലിൽ വ്രണം ബാധിച്ച് പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിലായ വയോധികയ്ക്കാണ് സന്നദ്ദ പ്രവർത്തകനായ ആപ്പൻ മനോജ്ഉം കൃപാ ഭവൻ സന്തോഷും തുണയായത്.

## Article Content

 **പേരാവൂർ**: അസുഖ ബാധിതയായ വയോധികയെ അധികൃതരും കുടുംബാംഗങ്ങളും അവഗണിച്ചപ്പോൾ തുണയായി സന്നദ്ധ പ്രവർത്തകർ. പേരാവൂരിലാണ് സംഭവം. കാലിൽ വ്രണം ബാധിച്ച് പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിലായ വയോധികയ്ക്കാണ് സന്നദ്ദ പ്രവർത്തകനായ ആപ്പൻ മനോജ്ഉം കൃപാ ഭവൻ സന്തോഷും തുണയായത്.

കാലിലെ വ്രണം പഴുത്ത് കിടപ്പിലായ വയോധികയെ അധികൃതരും കുടുംബാംഗങ്ങളും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു. പേരാവൂർ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപം താമസിക്കുന്ന 65 കാരിയാണ് അധികൃതരുടെ കടുത്ത അവഗണനയും രോഗാവസ്ഥയും കാരണം ദുരിതത്തിലായത്.

പേരാവൂർ താലൂക്കാസ്പത്രിയിൽ മുൻപ് ചികിത്സ നടത്തിയെങ്കിലും ഇവരെ തുടർചികിത്സക്കായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ രോഗം ഭേദമായില്ല. എന്നാൽ സഹായിക്കാനാരുമില്ലാത്തതിനാലും പണം ഇല്ലാത്തതിനാലും തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവർത്തകരും കയ്യൊഴിഞ്ഞതായി ആരോപണമുയർന്നു.

നാലു മക്കളുണ്ടെങ്കിലും കൂടെ താമസിക്കുന്ന മകളൊഴികെ മറ്റുമക്കൾ സഹായിക്കുന്നില്ലെന്ന് പേരാവൂർ പോലീസിൽ മകൾ പരാതി നല്കിയിരുന്നു. എന്നാൽ പോലീസും കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് അധികൃതരും ഇവരെ അവഗണിച്ചെന്നും ആരോപണമുയർന്നു. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ മുൻകൈയിൽ വയോധികയെ അഞ്ചരക്കണ്ടി ആശുപത്രിയിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92556/elderly-woman)