---
title: "ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized traffic awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92569/organized-traffic-awareness-class"
published_at: "2023-01-26T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d25c6cb25e1_Picsart_23-01-26_16-15-13-628.jpg"
keywords: []
---

# ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണവം**: പോലീസിന്റെ കീഴിലുള്ള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോളയാട് മേഖലയിലെ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കണ്ണവം പോലീസ് ഓഫീസർ ജിമ്മി.പി.ജെ. ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണവം**: പോലീസിന്റെ കീഴിലുള്ള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോളയാട് മേഖലയിലെ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കണ്ണവം പോലീസ് ഓഫീസർ ജിമ്മി.പി.ജെ. ഉദ്ഘാടനം ചെയ്തു.

പുരുഷോത്തമൻ ഡ്രൈവർ അദ്ധ്യക്ഷനായി. കണ്ണൂർ എ.എം.വി.ഐ. ഓഫീസർ പി.പ്രോംനാഥ് ക്ലാസ് നയിച്ചു. റോഡ് സേഫ്റ്റി എന്ന വിഷയത്തിലുള്ള ക്ലാസിൽ മേഖലയിലെ അമ്പതോളം ഡ്രൈവർമാർ പങ്കെടുത്തു. ജനമൈത്രി പോലീസ് ഓഫീസർ പ്രജീഷ് കുമാർ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92569/organized-traffic-awareness-class)