---
title: "റിപബ്ലിക് ദിന പരേഡിന് ബാന്റ് മേളമൊരുക്കി കേരളത്തിലെ ആദ്യ എസ്.പി.സി ബാന്റ് സംഘം"
english_title: "The first SPC band group in Kerala organized a band mela for the Republic Day parade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92595/the-first-spc-band-group-in-kerala-organized-a-band-mela-for-the-republic-day-parade"
published_at: "2023-01-26T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2862ee897f_sdffdg.jpg"
keywords: []
---

# റിപബ്ലിക് ദിന പരേഡിന് ബാന്റ് മേളമൊരുക്കി കേരളത്തിലെ ആദ്യ എസ്.പി.സി ബാന്റ് സംഘം

> **Lead Summary:** **മാനന്തവാടി:** തുടര്‍ച്ചയായി എട്ട് വര്‍ഷമായി പോലീസിന്റെ ജില്ലാ പരേഡുകള്‍ക്ക് വാദ്യമൊരുക്കി ശ്രദ്ധേയരാകുകയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് എസ്.പി.സി ബാന്റ് ടീം. കേരളത്തില്‍ ആദ്യമായി എസ്പിസി ക്ക് മാത്രമായി അന്നത്തെ മാനന്തവാടി സി.ഐ ആയിരുന്ന പ.എല്‍ ഷൈജു എസ്പിസി അദ്ധ്യാപകന്‍ ജോസഫ് സി.പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വാദ്യ സംഘം നിരവധി വര്‍ഷങ്ങളായി വായനാട് ജില്ലയിലെ പൊതു പരിപാടികളില്‍ നിറ സാന്നിധ്യമാണ്.

## Article Content

**മാനന്തവാടി:** തുടര്‍ച്ചയായി എട്ട് വര്‍ഷമായി പോലീസിന്റെ ജില്ലാ പരേഡുകള്‍ക്ക് വാദ്യമൊരുക്കി ശ്രദ്ധേയരാകുകയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് എസ്.പി.സി ബാന്റ് ടീം. കേരളത്തില്‍ ആദ്യമായി എസ്പിസി ക്ക് മാത്രമായി അന്നത്തെ മാനന്തവാടി സി.ഐ ആയിരുന്ന പ.എല്‍ ഷൈജു എസ്പിസി അദ്ധ്യാപകന്‍ ജോസഫ് സി.പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വാദ്യ സംഘം നിരവധി വര്‍ഷങ്ങളായി വായനാട് ജില്ലയിലെ പൊതു പരിപാടികളില്‍ നിറ സാന്നിധ്യമാണ്.

വാകേരി സ്‌കൂളിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇപ്പോള്‍ ഈ ടീമിനെ നയിക്കുന്നത് മാനന്തവാടി സ്റ്റേഷനിലെ എസ്.സി.പി.ഒ ബഷീര്‍ പനമരം, റോയ്‌സണ്‍ ജോസഫ് വെള്ളമുണ്ട എന്നിവരാണ് .അഭിജിത് സി.അജയന്‍ ആണ് ടീം ക്യാപ്റ്റന്‍.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92595/the-first-spc-band-group-in-kerala-organized-a-band-mela-for-the-republic-day-parade)