---
title: "പിച്ചയെടുക്കല്‍ സമരം നടത്തി യൂത്ത് ലീഗ് "
english_title: "The Youth League held a begging strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92605/the-youth-league-held-a-begging-strike"
published_at: "2023-01-26T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28b03b1448_kjfdsf.jpg"
keywords: []
---

# പിച്ചയെടുക്കല്‍ സമരം നടത്തി യൂത്ത് ലീഗ് 

> **Lead Summary:** **മാനന്തവാടി: **വയനാട് മെഡിക്കല്‍ കോളേജില്‍ അവശ്യ മരുന്നുകള്‍ ഇല്ലാത്തതിലും സ്‌കാനിംഗ് സംവിധാനം മാസങ്ങളായി നിലച്ചു പോയതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്തില്‍ പ്രതീകാത്മകമായി '' പിച്ചയെടുക്കല്‍ സമരം '' നടത്തി.

## Article Content

**മാനന്തവാടി: **വയനാട് മെഡിക്കല്‍ കോളേജില്‍ അവശ്യ മരുന്നുകള്‍ ഇല്ലാത്തതിലും സ്‌കാനിംഗ് സംവിധാനം മാസങ്ങളായി നിലച്ചു പോയതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്തില്‍ പ്രതീകാത്മകമായി '' പിച്ചയെടുക്കല്‍ സമരം '' നടത്തി.

പൊതുജനങ്ങളെ സമീപിച്ച് ശേഖരിച്ച നാണയത്തുട്ടുകള്‍ ബന്ധപ്പെട്ട അധികൃതരെ ഏല്‍പ്പിക്കാനാണ് ശ്രദ്ധേയമായ ഈ സമരം നടത്തിയത്. കുത്തഴിഞ്ഞ നിലയിലുളള ആശുപത്രിയില്‍ നിന്ന് ജനങ്ങള്‍ക്കൊട്ടാകെ തിക്താനുഭവങ്ങളാണ് ലഭിക്കുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92605/the-youth-league-held-a-begging-strike)