കലാവേദി ചെമ്മരം വാർഷികാഘോഷം നടത്തി. മാലൂർ ചെമ്മരത്തിൽച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് പാറ വിജയൻ അദ്ധ്യക്ഷനായി. മാലൂർ പോലീസ് ഓഫീസർ കെ.കെ. രാഗേഷ് മുഖ്യാതിഥിയായി.
വാർഡ് അംഗം പി.വി. സഹദേവൻ,രജനി ഗണേഷ്, ഇന്ദുലേഖ, പി.സി. ബാബു, ഷൈനി മുരളധരൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായി.
Anniversary