ചുവട് 2023 കുടുംബശ്രീ സംഗമം നടത്തി. ഇടുമ്പ ഓർമ്മ കുടുംബശ്രീ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കാലത്ത് പതാകയുയർത്തി ആരംഭിച്ച പരിപാടി വൈകുന്നേരം വരെ തുടർന്നു. വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായി.
സമ്മാനദാനവും അനുമോദനവും കുടുംബശ്രീ അംഗമായ വാർഡ് മെമ്പർ ടി. ഷീബയെ ആദരിക്കലും ഉണ്ടായി. വാർഡ് അംഗം ടി. ഷീബ, എ.സജീവൻ, ഇ.രാഗേഷ്, വാഴയിൽ ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. രസിജ രമേശ്, രേഖാ ചന്ദ്രൻ, പി.കെ. മോഹിനി തുടങ്ങിയർ നേതൃത്വം നൽകി.
Kudumbashree