---
title: "ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി: 20ശതമാനമാണ് ഇടിഞ്ഞത്"
english_title: "it fell by 20 percent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92723/it-fell-by-20-percent"
published_at: "2023-01-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3826a783c6_Adani.jpg"
keywords: []
---

# ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി: 20ശതമാനമാണ് ഇടിഞ്ഞത്

> **Lead Summary:** ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. തുടർഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്‌സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

## Article Content

ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ് നേരിടുന്നത്. ഗ്രൂപ്പ് ഓഹരികൾ 20 ശതമാനമാണ് ഇടിഞ്ഞത്. തുടർഓഹരി സമാഹരണം തുടങ്ങാനിരിക്കെയാണ് അദാനി ഗ്രൂപ്പ് വൻ ഇടിവ് നേരിടുന്നത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ആഭ്യന്തര വിപണിയിൽ സെൻസെക്‌സ് 600 പോയിന്റാണ് ഇടിഞ്ഞത്. 59,600 പോയിന്റിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റിയിലും 600 പോയിന്റ് ഇടിവുണ്ടായിട്ടുണ്ട്.അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വിപണിയിൽ കനത്ത തിരിച്ചടി നേരിടുന്നത്. രണ്ട് വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ തങ്ങൾ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗിന്റെ വാദം.

കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നൽകാൻ 21 ചോദ്യങ്ങളും ഹിൻഡൻബർഗ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിൻഡൻബർഗ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92723/it-fell-by-20-percent)